നാടെല്ലാം കാടാക്കാമെന്ന് നാലിന് മുൻപ് പ്രതിജ്ഞ എടുക്കണമെന്ന് പിണറായി സർക്കാർ.

നാടെല്ലാം കാടാക്കാമെന്ന് നാലിന് മുൻപ് പ്രതിജ്ഞ എടുക്കണമെന്ന് പിണറായി സർക്കാർ.
Oct 2, 2024 10:06 AM | By PointViews Editr

തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ വന്യ ജീവികൾ ജീവനെടുത്തും കൃഷി നശിപ്പിച്ചും വിലസുമ്പോൾ അവയെ ഇനിയും സംരക്ഷിക്കണമെന്ന് പറഞ്ഞ് പ്രതിജ്ഞയെടുപ്പിക്കാനുള്ള തിരക്കിലാണ് പിണറായി സർക്കാർ. ഗാന്ധിജയന്തി വാരാഘോഷത്തിനിടയ്ക്ക് വന്യജീവി വാരാഘോഷവും സംഘടിപ്പിച്ച് കുറേ കാലമായി കേരള സർക്കാർ ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. പ്രത്യേകിച്ച് സ്കൂൾ വിദ്യാർഥികളാണ് സർക്കാർ സ്പോൺസർ ചെയ്യുന്ന വിഡ്ഡിത്തത്തിൻ്റെ പ്രധാന ഇരകൾ. ഇത്തവണ വന്യ ജീവി വാരാഘോഷത്തിൻ്റെ സന്ദേശം വിദ്യാർഥികളിലും ജീവനക്കാരിലും എത്തിക്കുന്നതിന് 4ന് ഉച്ചയ്ക്ക് മുമ്പ് സർക്കാർ ഉദ്യോഗസ്ഥരും സ്കൂൾ വിദ്യാർഥികളും പ്രതിജ്ഞ എടുക്കണമെന്ന ഉത്തരവിറക്കി പ്രകൃതി സ്നേഹത്തിൻ്റെ തുഗ്ലക്ക് മോഡൽ നടപ്പിലാക്കാനുള്ള നീക്കത്തിലാണ് പിണറായി സർക്കാർ. പ്രതിജ്ഞയെടുക്കാനുള്ള ക്രമീരണങ്ങൾ ബന്ധപ്പെട്ട സ്ഥാപനമേധാവികൾ തന്നെ സ്വീകരിക്കണമെന്നും നിർദ്ദേശിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്. സർക്കാരിൻ്റെ പ്രിയ സ്നേഹിതരായ കാട്ടുപന്നിയും കുരങ്ങും കടുവയും ആനയും ഒക്കെ നാട്ടിലിറങ്ങി നടത്തുന്ന അക്രമത്തിൽ ജീവിതം നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാരിന് സാധിക്കാറില്ല.പക്ഷെ ഇത്തരം തക്കിട തരികിട പരിപാടികൾ നടത്താൻ പ്രതിജ്ഞാബദ്ധമാണ് സർക്കാർ. ചെല്ലേണ്ടുന്ന പ്രതിജ്ഞയും സർക്കാർ കൊടുത്തിട്ടുണ്ട്. ഇനി വനം വകുപ്പുകാർക്ക് സ്കുളുകളിലേക്ക് ഓട്ടം തുടങ്ങാം...

- പ്രതിജ്ഞ: -

“വന്യജീവികൾ ഉൾപ്പെടെയുള്ള പ്രകൃതിയുടെ സുസ്ഥിരത എന്റെയും നിലനിൽപ്പിന് അനിവാര്യമാണെന്ന് ഞാൻ തിരിച്ചറിയുന്നു. ഓരോ ഇന്ത്യൻ പൗരന്റെയും കടമയായി ഭരണഘടന നിഷ്കർഷിക്കുന്ന വനവും പുഴയും വന്യജീവികളും ഉൾപ്പെടുന്ന പരിസ്ഥിതികളുടെ സംരക്ഷണം എന്റെ പ്രവൃത്തിയിലൂടെ ഉറപ്പാക്കുമെന്ന് ഞാൻ ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു.”

Pinarayi government should take a pledge before the 4th that the whole country will be forested.

Related Stories
നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

Nov 15, 2024 04:35 PM

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ...

Read More >>
മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

Nov 15, 2024 07:38 AM

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ...

Read More >>
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

Nov 14, 2024 01:03 PM

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10...

Read More >>
കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

Nov 14, 2024 12:03 PM

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും...

Read More >>
ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Nov 14, 2024 09:15 AM

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി...

Read More >>
Top Stories